ഗതാഗത നിയന്ത്രണം

കൊല്ലം: കൊല്ലം-ആയൂര്‍ റോഡില്‍ മണിച്ചിത്തോട് മുതല്‍ രണ്ടാംനമ്പര്‍ വരെ പൊതുമരാമത്ത് വകുപ്പിന്‍റെ ടാറിങ് പ്രവൃത്തികള്‍ ബുധനാഴ്ച മുതല്‍ രണ്ടുമാസത്തേക്ക് നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിച്ചതായി ജില്ല അസി. എക്‌സിക്യുട്ടിവ് എൻജിനീയര്‍ അറിയിച്ചു. സപ്ലൈകോ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നാളെ കൊല്ലം: സംസ്ഥാനസര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നിര്‍മിച്ച കൊല്ലം മെയിന്‍ എന്‍.എഫ്.എസ്.എ ഗോഡൗണ്‍, ദക്ഷിണ മേഖല റേഷനിങ് ​െഡപ്യൂട്ടി കണ്‍ട്രോളര്‍ കാര്യാലയം, താലൂക്ക് സപ്ലൈ ഓഫിസ്, സുഭിക്ഷാഹോട്ടല്‍ എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ ഓരോ സംരംഭവും ഉദ്ഘാടനം ചെയ്യും. സപ്ലൈകോ കൊല്ലം ഡിപ്പോ കോമ്പൗണ്ടില്‍ 21162 ചതുരശ്ര അടിയിലാണ് ഗോഡൗണ്‍. ---------------------------------------------- സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നാളെ കൊട്ടിയം: നവീകരിച്ച കൊട്ടിയം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള തേജസ് ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.