ശാസ്താംകോട്ട: തുടർച്ചയായി വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിച്ച് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട വൈദ്യുതി ഓഫിസിന് മുന്നിൽ ഉടുപ്പൂരി പ്രതിഷേധം. പള്ളിശ്ശേരിക്കൽ 14ാം വാർഡംഗം ഐ. ഷാനവാസ്, കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് അസ്കർ തൈക്കാവിൽ എന്നിവരാണ് പ്രതിഷേധം നടത്തിയത്. പള്ളിശ്ശേരിക്കൽ കൊപ്പാറ മുക്കിലെ ട്രാൻസ്ഫോർമർ ആറു ദിവസം മുമ്പ് തകരാറിലായി. അന്നു മുതൽ പ്രദേശത്ത് വൈദ്യുതി മുടങ്ങി. രണ്ടു ദിവസം മുമ്പ് പ്രതിഷേധത്തെതുടർന്ന് താൽക്കാലികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിരുന്നെങ്കിലും പിന്നീടും തുടർച്ചയായി വൈദ്യുതി മുടങ്ങി. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും പ്രതിഷേധിച്ചത്. പിന്നീട് അസി. എൻജിനീയറുമായി നടന്ന ചർച്ചയെ തുടർന്ന് കൊല്ലത്തുനിന്ന് പുതിയ ട്രാൻസ്ഫോർമർ കൊണ്ടുവന്ന് സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. ലോജു ലോറൻസ്, സ്റ്റാലിൻ ജോൺ, അൻവർ പാറപ്പുറം, അഹർഷാ, ഷാക്കീർ, നിസാം പുന്നവിള എന്നിവർ സംസാരിച്ചു. ഫോട്ടോ: ഗ്രാമപഞ്ചായത്ത് അംഗം ഐ. ഷാനവാസിന്‍റെ നേതൃത്വത്തിൽ ശാസ്താംകോട്ട വൈദ്യുതി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.