വാട്സ്ആപ് പോസ്റ്റ്: പ്രവാസിക്കെതിരെ കേസ്

ഓച്ചിറ: പാലക്കാട്ട് ആർ.എസ്.എസ് പ്രവർത്തകൻ കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വാട്​സ്​ആപ് ഗ്രൂപ്പിലൂടെ വർഗീയ പ്രചാരണം നടത്തിയ പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു. ക്ലാപ്പന പാലാക്കുളങ്ങര സ്വദേശി ഷിജുവിനെതിരെയാണ് കേസ്. വർഗീയമായ പരാമർശം നടത്തി നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസ്. സൗദിയിൽ ജോലി നോക്കുന്ന ഇയാളുടെ സന്ദേശം ഷെയറു ചെയ്തും സ്റ്റാറ്റസായും പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ലിന്‍റെ സഹായത്തോടെ കേസെടുക്കുമെന്ന് ഓച്ചിറ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.