എ.ടി.എം തട്ടിപ്പ്: പ്രതികളുമായി തെളിവെടുപ്പ്

കൊല്ലം: എ.ടി.എം തട്ടിപ്പ് കേസില്‍ പിടിയിലായ വടക്കേന്ത്യന്‍ സംഘവുമായി പൊലീസ് തെളിവെടുപ്പ് നടത്തി. യു.പി സ്വദേശികളായ ദേവേന്ദ്ര സിങ്, വികാസ് സിങ് എന്നിവരെ ശങ്കേഴ്സ് ആശുപത്രിക്കു മുന്നിലെയും കടപ്പാക്കടയിലെയും എ.ടി.എമ്മിലാണ് കനത്ത സുരക്ഷയിൽ തെളിവെടുപ്പിനായി എത്തിച്ചത്. തട്ടിപ്പ് നടത്തിയ രീതിയെ കുറിച്ച് ഇരുവരും പൊലീസിനോട് വിശദീകരിച്ചു. അരമണിക്കൂറിലധികം നേരമെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയായത്. വന്‍ജനക്കൂട്ടം ശങ്കേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. സുരക്ഷ വീഴ്ച മുതലെടുത്താണ് വന്‍തോതില്‍ എ.ടി.എമ്മുകളില്‍നിന്ന് സംഘം തട്ടിപ്പ് നടത്തിയത്. വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എ.ടി.എമ്മുകളില്‍ നിന്ന്​ പണം പിന്‍വലിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനിടെ, മെഷീനുകളുടെ പ്രവര്‍ത്തനം പ്രത്യേക രീതിയില്‍ അല്‍പ നേരത്തേക്ക് തകരാറിലാക്കി പണം കവരുകയാണ് രീതി. മെഷീന്റെ സുരക്ഷ വീഴ്ച മുതലെടുത്ത് ഹൈടെക്​ രീതിയില്‍ പണം തട്ടുന്ന രീതിയാണ് ഇവര്‍ അവലംബിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി എ.ടി.എമ്മുകളിൽ ഇവർ തട്ടിപ്പ് നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.