ഇളമ്പലില്‍ വില്ലേജ് ഓഫിസ് കെട്ടിടം നിര്‍മാണം തുടങ്ങി

ഇളമ്പലില്‍ വില്ലേജ് ഓഫിസ് കെട്ടിടം നിര്‍മാണം തുടങ്ങി കുന്നിക്കോട്: വിളക്കുടി വില്ലേജ് ഓഫിസിനുള്ള പുതിയ കെട്ടിടത്തിന്‍റെ നിർമാണം ഇളമ്പലില്‍ ആരംഭിച്ചു. സംസ്ഥാന സർക്കാര്‍ റവന്യൂ വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഏറെനാളായി ശോച്യാവസ്ഥയിലായിരുന്നു പഴയ വില്ലേജ് ഓഫിസ് കെട്ടിടം. പത്തനാപുരം താലൂക്കിലേക്ക് അനുവദിച്ച മൂന്ന് സ്മാർട്ട് വില്ലേജുകൾ ഒന്നാണ് വിളക്കുടി. പുന്നലയിലും തലവൂരും നിർമാണം നടത്തിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു. 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. വില്ലേജ് ഓഫിസറുടെ മുറി, ഓഫിസ് മുറി, റെക്കോഡ് മുറി, വിശ്രമകേന്ദ്രം പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി പ്രത്യേകം ശൗചാലയങ്ങൾ, ചുറ്റുമതില്‍ എന്നിവ ചേർന്നാണ് പുതിയ കെട്ടിടം. മൂന്ന് മുറികളോട് കൂടിയ പഴയ കെട്ടിടം ചോര്‍ന്നൊലിച്ച് നാശത്തിന്റെ വക്കിലായിരുന്നു. അടുത്ത ഡിസംബറോടെ ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. പടം.... പുതുതായി നിർമിക്കുന്ന വിളക്കുടി വില്ലേജ് ഓഫിസ് കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.