പൊതുശ്മശാനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

..ചിത്രം.. അഞ്ചൽ: ജനവാസ മേഖലയിൽ പൊതുശ്മശാനം ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഏരൂർ ഗ്രാമപഞ്ചായത്തിലെ ഇളവറാംകുഴിയിലാണ് പ്രതിഷേധം. ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ വനിതകളടക്കമുള്ള നിരവധിപേർ പങ്കെടുത്തു. എട്ടു വർഷമായി പ്രവർത്തനരഹിതമായ പാറ ക്വാറിയുടെ ഭാഗമായ സ്ഥലം വിലയ്ക്ക് വാങ്ങി അവിടെ ശ്മശാനം ആരംഭിക്കാനുള്ള പഞ്ചായത്തിന്‍റെ തീരുമാനം മാറ്റണമെന്നാണ് ആവശ്യം. ജനവാസമില്ലാത്തതും വനത്തോട് ചേർന്നുള്ളതുമായ നിരവധി പ്രദേശങ്ങൾ പഞ്ചായത്തിലുണ്ടെന്നും അവിടെ നിർമിക്കാതെ ജനവാസമേഖലയിൽതന്നെ പൊതുശ്മശാനം നിർമിക്കാനുള്ള തീരുമാനം കൈക്കൊണ്ടതിൽ അഴിമതി ഉണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയതായും വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ആക്ഷൻ കൗൺസിലിന്‍റെ തീരുമാനമെന്നും രക്ഷാധികാരി കെ. അനിമോൻ, ഭാരവാഹികളായ ഐഷ ബീവി, വിക്രമൻ എന്നിവർ അറിയിച്ചു. ചിത്രം: പൊതുശ്മശാനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ഏരൂർ ഇളവറാംകുഴിയിൽ നടന്ന പ്രതിഷേധ പ്രകടനം (KE ACL - 4)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.