നിരവധി ക്ഷേത്രങ്ങളിൽ മോഷണവും മോഷണ ശ്രമവും

കൊട്ടിയം: കൊട്ടിയത്തും പരിസരത്തും നിരവധി ക്ഷേത്രങ്ങളിൽ മോഷണവും മോഷണശ്രമവും നടന്നു. ഒരു ക്ഷേത്രത്തിനു സമീപം വെച്ചിരുന്ന ബൈക്കും മോഷണം പോയി. ആദിച്ചനല്ലൂർ പ്ലാക്കാട് മൂർത്തി ക്ഷേത്രത്തിനടുത്തുവെച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. മൈലക്കാട് തിരു ആറാട്ട് മാടൻനട ക്ഷേത്രത്തിൽ മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തീവെട്ടി ഉപയോഗിച്ച് വഞ്ചി കുത്തിതുറക്കാൻ ശ്രമം നടത്തിയെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. ആദിച്ചനല്ലൂർ പ്ലാക്കാട് മൂർത്തി ക്ഷേത്രം, കൈതക്കുഴിമാടൻ കാവ് ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി 12നായിരുന്നു മോഷണം നടന്നത്. വീടിനു നേരെ ആക്രമണം; ഗൃഹനാഥന് മർദനം കൊട്ടിയം: വീടിനു നേരെ ആക്രമണം നടത്തിയ ശേഷം ഗൃഹനാഥനെ ഭാര്യയുടെ മുന്നിൽ വെച്ച് ആക്രമിച്ചതായി പരാതി. തഴുത്തല തോട്ടിൻകര മുടിയശ്ശേരിൽ എഡിസന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി 11ന് ആക്രമണം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.