വയലിൽ മദ്യകുപ്പിച്ചില്ലുകൾ; കർഷകർക്ക് ഭീഷണി

അഞ്ചൽ: കൃഷിയിടങ്ങളിലേക്ക് മദ്യക്കുപ്പികൾ ഉടച്ചിടുന്നത് കർഷകർക്ക് ഭീഷണി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തടിക്കാട് കാഞ്ഞിരത്തറ ഏലായിലാണ് കുപ്പിച്ചില്ലുകൾ എറിയുന്നത്. വയലിന് സമാന്തര റോഡി​ൻെറ വശങ്ങളിലിരുന്ന് മദ്യപിച്ച ശേഷം കുപ്പികൾ തറയിൽ എറിഞ്ഞുടച്ച് ചില്ലുകൾ വയലിലേക്ക് എറിയുകയാണ്​. കുപ്പിച്ചില്ലുകൾ റോഡിലും ചിതറിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറി. കഴിഞ്ഞദിവസം വിഷുവിപണിയിൽ എത്തിക്കുന്നതിന്​ കാർഷികവിഭവങ്ങൾ രേഖരിക്കുന്നതിനായി പുലർച്ച സ്വന്തം വയലിലിറങ്ങിയ തടിക്കാട് സ്വദേശിയായ കർഷക​ൻെറ കാലിൽ ആഴത്തിൽ കുപ്പിച്ചില്ല് തറച്ചുകയറി. കാലി​ൻെറ തള്ളവിരലിൽ നാല് തുന്നിക്കെട്ടുണ്ട്. സമാനമായ അനുഭവം മറ്റ് കർഷകർക്കും അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും പരിക്കേറ്റ കർഷകൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.