കാത്തിരിപ്പ് കേന്ദ്രത്തിൽ ലോറി ഇടിച്ചുകയറി രണ്ടുപേർക്ക്​ പരിക്ക്

ചിത്രം- പുനലൂർ: ദേശീയപാതയിൽ പുനലൂർ താമരപള്ളി ജങ്ഷനിൽ ലോറി കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട്​ കേരളത്തിൽനിന്ന്​ തമിഴ്നാട്ടിലേക്ക് പോയ ചരക്കുലോറിയാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശവും കാത്തിരിപ്പു കേന്ദ്രവും പൂർണമായി തകർന്നു. ഗുരുതരമായി പരിക്കുപറ്റിയ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ, അപകടസമയത്ത് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന താമരപ്പള്ളി ബിന്ദു വിലാസത്തിൽ മണി, അജ്ഞാതനായ മറ്റൊരാൾക്കുമാണ് പരിക്ക്. മൂവരെയും പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുംവളവായ ഇവിടെ എതിരെ എത്തിയ വാഹനത്തിന് വശം കൊടുക്കുന്നതിനിടെയാണ് ലോറി നിയന്ത്രണംവിട്ടത്. ലോറി കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് നിൽക്കാതിരുന്നെങ്കിൽ താമരപ്പിള്ളി ഭാഗത്തേക്കുള്ള താഴ്ചയിലേക്കുള്ള റോഡിലും സമീപത്തെ കൊക്കയിലേക്കും ലോറി മറിയുമായിരുന്നു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.