ചവറ: യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിച്ചു. ശക്തികുളങ്ങര സ്വദേശികളായ യുവാക്കള്‍ തമ്മിലാണ് ശനിയാഴ്ച രാത്രി ഒമ്പതോടെ തര്‍ക്കമുണ്ടായത്. കത്തിക്കുത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ യുവാക്കളില്‍ ഒരാളെ കൊല്ലത്തെ സ്വകാര്യാശുപത്രിയിലും ഒരാളെ മേവറത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു. നീണ്ടകരയില്‍ സൂപ്പർ ഫാസ്റ്റിന് പിന്നില്‍ കാറിടിച്ചു ചവറ: ദേശീയപാതയില്‍ നീണ്ടകരയില്‍ സൂപ്പർ ഫാസ്റ്റിന് പിന്നില്‍ കാറിടിച്ചു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 10ന് നീണ്ടകര പാലത്തിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകാടം. മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് നീണ്ടകര പാലത്തിന് സമീപത്തെ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പിന്നില്‍വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ മുന്‍വശം തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റില്ല. അപകടംമൂലം പാലത്തില്‍ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. ശക്തികുളങ്ങര പൊലീസെത്തി സ്ഥിഗതികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.