പത്താമുദ മഹോത്സവം

കുണ്ടറ: ഇളമ്പള്ളൂര്‍ ശ്രീ മഹാദേവിക്ഷേത്രത്തിലെ പത്താമുദയ മഹോത്സത്തിന് കൊടിയേറി. വൈകീട്ട് അഞ്ചിന് ഇലഞ്ഞിവേല്‍ ശ്രീഭദ്രാദേവി ക്ഷേത്രത്തില്‍ നിന്നും ശീവേലിബിംബം എഴുന്നള്ളത്തും തങ്കയങ്കി ഘോഷയാത്രയും നടന്നു. ദീപാരാധനക്ക് ശേഷം ഉത്സവം കൊടിയേറി. 17ന് രാവിലെ എട്ടിന് പൊങ്കാല. 19ന് വൈകീട്ട് ഏഴിന് വൈക്കം വിജയലക്ഷ്​മിയുടെ സംഗീത സദസ്സ്. 22 ന് രാവിലെ 10ന് ഓട്ടന്‍തുള്ളല്‍. വൈകീട്ട് ഏഴിന് പെരുമ്പുഴ പ്രമോദിന്‍റെ സംഗീത സദസ്സ്. 23ന് രാവിലെ നാലിന് പത്താമുദയ ദര്‍ശനം, 10ന് ഓട്ടന്‍തുള്ളല്‍, 4.30ന് കെട്ടുകാഴ്ച, എട്ട്​ മുതല്‍ ലൗലി ജനാര്‍ദനന്‍റെ സംഗീത സദസ്സ് എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.