ദേവാലയങ്ങളില്‍ ദുഃഖവെള്ളി ആചരിച്ചു

കുണ്ടറ: ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓര്‍മ പുതുക്കി ദുഃഖവെള്ളിയാചരണം ദേവാലയങ്ങളില്‍ നടന്നു. പീഡാനുഭവത്തിലെ 14 പ്രധാന നിമിഷങ്ങൾ അനുസ്മരിക്കുന്ന കുരിശിന്റെവഴി ഉൾപ്പെടെ ശുശ്രൂഷകൾ ദേവാലയങ്ങളില്‍ നടന്നു. കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക വികാരി ഫാ.ടോമി കമാന്‍സ് തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സഹവികാരി ഫാ. ഡൊമിനിക് ബെന്നി, ബില്‍കുമാര്‍, അഗസ്റ്റിന്‍, അനില്‍കുമാര്‍, സില്‍വരാജ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.