ശാസ്താംകോട്ട: കെ.ഡി.എഫ് ജില്ല കമ്മിറ്റി ശാസ്താംകോട്ടയിൽ സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കറുടെ 131ാമത് ജന്മവാർഷിക ആഘോഷം സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ശൂരനാട് അജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. ഗോപാലകൃഷ്ണൻ, ജില്ല ജന. സെക്രട്ടറി കാവുവിള ബാബുരാജൻ, പാസ്റ്റർ പി.ഡി. ബാബു, കെ. കൃഷ്ണൻ, ഗീതാ ബാബു, പി.എസ്. നിഷ, തേവലക്കര വിജയകുമാരി, പ്രേം ഫാസിൽ, കെ.ശശി, വൈഷ്ണവം ശശി, ദേവരാജൻ, അനീഷ് മോഹൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: കെ.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ ജന്മദിന ആഘോഷം സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. പ്രഹ്ളാദൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.