കൊല്ലം: രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ പൂരം ജനങ്ങള്‍ക്ക് സമ്മാനിച്ചത് നീണ്ട കാത്തിരിപ്പ്. വൈകീട്ട് അഞ്ചിന് ആരംഭിക്കേണ്ട കുടമാറ്റവും പൊതുസമ്മേളനവും ആരംഭിച്ചത് രണ്ടു മണിക്കൂറോളം വൈകി. മന്ത്രി കെ.എന്‍. ബാലഗോപാലും ചിഞ്ചുറാണിയുമുള്‍പ്പെടെയുള്ളവര്‍ കൃത്യസമയത്ത് വേദിയിലെത്തിയെങ്കിലും ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയും പ്രസിഡന്‍റും എത്താന്‍ വൈകിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങാന്‍ വൈകിയത്. ശനിയാഴ്ച വൈകീട്ട് നാലോടെ ജനങ്ങള്‍ പൂരപ്പറമ്പായ ആശ്രാമം മൈതാനത്ത് എത്തിത്തുടങ്ങിയിരുന്നു. വൈകീട്ട് ആറരയായിട്ടും കുടമാറ്റം ആരംഭിക്കാതായതോടെ പൂരം കാണാനെത്തിയവരില്‍ ചിലര്‍ ബഹളം വെച്ചു. തുടര്‍ന്ന് 15മിനിറ്റുകള്‍ക്ക് ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. അരമണിക്കൂര്‍ നീണ്ട പൊതുസമ്മേളനത്തിനു ശേഷം 7.30ഓടെയാണ് കുടമാറ്റം ആരംഭിച്ചത്. പുതിയകാവ്, താമരക്കുളം വിഭാഗങ്ങൾ കുടമാറ്റത്തിനുള്ള കൊടി ഉയര്‍ത്തിയപ്പോഴേക്കും പൂരം കാണാന്‍ വന്നവരില്‍ പകുതിയും പൂരപ്പറമ്പില്‍നിന്ന് മടങ്ങി. പൂരപ്പറമ്പിലേക്ക് വന്ന ജനങ്ങള്‍ക്ക് പൊലീസിന്‍റെ നിയന്ത്രണവും പരീക്ഷണമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.