കുളത്തൂപ്പുഴ: ശാസ്താ ക്ഷേത്രത്തിലെ മേടവിഷു ഉത്സവാഘോഷങ്ങളുടെ പ്രധാന ആകര്‍ഷകമായ ഘോഷയാത്രക്ക് ആയിരങ്ങള്‍ സാക്ഷിയായി. എഴുന്നള്ളത്ത് ഘോഷയാത്ര ഡിപ്പോ ജങ്ഷൻ, അമ്പലക്കടവ്, ആനക്കൂട്ട് കടവ്, യു.പി സ്കൂൾ കവല, സെൻട്രൽ ജങ്ഷൻ, അയ്യൻപിള്ള വളവ് എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി രാത്രിയോടെ ക്ഷേത്രത്തിൽ സമാപിച്ചു. തിക്കും തിരക്കും ഒഴിവാക്കുന്നതിനായി ക്ഷേത്രത്തിനു മുന്നിലെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം താല്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചവരെ ഈ നിയന്ത്രണം തുടരുമെന്നും കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു. ........... ഫോട്ടോ: KE KULP2: കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെ മേടവിഷു ഉത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര (മെയിലില്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.