പത്തുപറ പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മാണം എങ്ങുമെത്തിയില്ല

പത്തനാപുരം: പാലത്തിന്‍റെ കോണ്‍ക്രീറ്റ്​ കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡ് നിർമാണം എങ്ങുമെത്തിയില്ല. പിറവന്തൂര്‍ പഞ്ചായത്തിനെയും പുനലൂര്‍ നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പത്തുപറ പാലത്തിന്‍റെ നിർമാണമാണ് പാതിവഴിയില്‍ നിലച്ചത്. ഒരു കോടി രൂപ ​െചലവഴിച്ചാണ് പാലം പൂര്‍ത്തിയാക്കിയത്. 2021 ജനുവരിയിലാണ് നിർമാണം ആരംഭിച്ചത്. അപ്രോച്ച് റോഡ് കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ടാറിങ്​ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ. പുനലൂര്‍ നഗരസഭയുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് റോഡ് നിര്‍മാണം നടത്തേണ്ടത്. പുതിയ പാലത്തിനായി നിലവിലുള്ള സംവിധാനം പൊളിച്ചുമാറ്റിയത് കാരണം യാത്രക്കാർ 10 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്. എത്രയും വേഗം പണികൾ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരമാരംഭിക്കാനാണ് വന്മള, പത്തുപറ നിവാസികളുടെ തീരുമാനം. പടം.......പാതിവഴിയിൽ പണികൾ നിലച്ച പത്തുപറപാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.