....kc+ ke+ kw...(ചിത്രം) കൊല്ലം: ഇന്ധന, പാചകവാതകവില ഇനിയും വർധിച്ചാൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കേരള ഹോട്ടൽ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷൻ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ, അൻസാരി, ബി. രാജീവ്, ടി.എസ്. ബാഹുലേയൻ, വീരഭദ്രൻ, രാജീവ്, കെ. രാമഭദ്രൻ, ടി.എം.എസ് മണി, രാജേഷ് പാപ്പച്ചൻ, ഈഞ്ചക്കൽ ഫസലുദ്ദീൻ, മുഹമ്മദ് താഹ, ഷാജഹാൻ റോയൽ, ഷിഹാസ് എന്നിവർ സംസാരിച്ചു. ആഹ്ലാദ പ്രകടനം ....kc+ ke+ kw...(ചിത്രം) കൊല്ലം: സംസ്ഥാനത്ത് പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികൾക്കായി 147 തസ്തികകൾ സൃഷ്‌ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ ജില്ലയിലെ കോടതികൾക്ക് മുന്നിൽ പ്രകടനം നടത്തി. യോഗം എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ല സെക്രട്ടറി വി.ആർ. അജു, ജോ.സെക്രട്ടറി ജെ. രതീഷ്കുമാർ, ജില്ല സെക്രേട്ടറിയറ്റ് അംഗം എം.എം. നിസാമുദ്ദീൻ, സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി കെ.ആർ. ശ്രീജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.