പാരിപ്പള്ളി: കല്ലുവാതുക്കൽ ഇളംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് -2022 സംഘടിപ്പിച്ചു. കോവിഡ് മഹാമാരി കാലഘട്ടത്തിൽ നിസ്തുല സേവനം നടത്തിയ പാരിപ്പള്ളി പി.എച്ച്.സി ചീഫ് മെഡിക്കൽ ഓഫിസർ, പഞ്ചായത്തിലെ 23 വാർഡുകളിലെയും ആശ പ്രവർത്തകർ എന്നിവരെയും ബധിര മൂക കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിബിയെയും ആദരിച്ചു. ഇളംകുളം താഴം കാവുംമൂല നാഗരാജ ക്ഷേത്രാങ്കണത്തിൽ കൂടിയ സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്‍റ് അനിഴം അനിൽകുമാർ അധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുദീപ, ആർ.ഡി. ലാൽ, ഡോ. സി.ജെ. പ്രശാന്ത്, ജി.എൽ. ജയപ്രകാശ്, ജി. സജീവ് എന്നിവർ സംസാരിച്ചു. ഗതാഗത നിയന്ത്രണം കൊല്ലം: ചെമ്മാന്‍ മുക്ക്-റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 18 മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതവും പാര്‍ക്കിങ്ങും നിരോധിച്ചതായി അസി. എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.