ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ

കിളികൊല്ലൂർ: കല്ലുംതാഴം ജങ്ഷൻ ഷോപ്പിങ് കോംപ്ലക്സിന് സമീപം സൂക്ഷിച്ച ബൈക്ക് മോഷ്​ടിച്ച യുവാക്കൾ ​പിടിയിലായി. മങ്ങാട് ചിറയിൽ കുളത്തിൽ വിമൽ ഭവനിൽ എസ്. വിമൽ (28), കിളികൊല്ലൂർ തെക്കേടത്ത് അമ്പലത്തിന് സമീപം കുഴിവിള വീട്ടിൽ ബി. അജിത്ത് (കണ്ണൻ, 24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചിന് പകൽ ഷോപ്പിങ് കോംപ്ലക്സിന് സമീപം പാർക്ക് ചെയ്തിരുന്ന വർക് ഷോപ് ജീവനക്കാരനായ രാജേഷിന്‍റെ ബൈക്കാണ് ഇവർ മോഷ്​ടിച്ചത്. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, ജയൻ കെ. സക്കറിയ, താഹക്കോയ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ബാർ ജീവനക്കാരനെ കുത്തിയയാൾ പിടിയിൽ (ചിത്രം) കൊല്ലം: ഇതരസംസ്ഥാനക്കാരനായ ബാർ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ്​ പിടികൂടി. കൊല്ലം പള്ളിത്തോട്ടം നീലാംതോട്ടം അനിൽ ഭവനിൽ മണികണ്ഠൻ ആണ് (42) പൊലീസ്​ പിടിയിലായത്. കോട്ടമുക്കിലുളള ബാർ ഹോട്ടലിൽ മണികണ്​ഠൻ മദ്യപിച്ച ശേഷം ട്രേയിൽ ഗ്ലാസുകളുമായി പോയ ക്ലീനിങ്​ സ്റ്റാഫായ അസം സ്വദേശി അസ്​ഹറുളിനോട് ഇയാൾ കുപ്പി ആവശ്യപ്പെട്ടു. ഇത്​ നിരസിച്ച വിരോധത്തിലാണ് ആക്രമിച്ചത്. കൊല്ലം വെസ്റ്റ് ഇൻസ്​പെക്ടർ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ജി. ശ്യാം കുമാർ, ഹസൻകുഞ്ഞ്, എ.എസ്​.ഐ സിദ്ദീഖ്​ ഉൾ അക്ബർ, സി.പി.ഒ വിനോദ്, ബാസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.