കൊല്ലം: കിളികൊല്ലൂർ പാൽക്കുളങ്ങര 5421 ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്‍റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും താലൂക്ക് യൂനിയൻ അംഗം രാജീവ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സജീവ് അമ്പാടി (പ്രസി.), ശശിധരൻപിള്ള (സെക്ര.), രാമചന്ദ്രൻപിള്ള (ട്രഷ.), ദേവകീനന്ദനൻ (വൈസ് പ്രസി.), രാജേന്ദ്രൻപിള്ള (ജോ.സെക്ര.). ബ്ലോക്ക് സമ്മേളനം ഓച്ചിറ: മെഡിസെപ് പദ്ധതി സർവിസ് പെൻഷൻകാർക്ക് ഉപയോഗപ്രദമാകാൻ ഇടപെടലുണ്ടാകണമെന്ന് കെ.എസ്.എസ്.പി.യു ഓച്ചിറ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. ചന്ദ്രശേഖരപിള്ള, ആർ. രാമചന്ദ്രൻ പിള്ള, ജില്ല കമ്മിറ്റി അംഗം എസ്. വിജയധരൻപിള്ള, മണപ്പള്ളി ഉണ്ണികൃഷ്ണൻ, എസ്. രമണികുട്ടിയമ്മ, കെ. വിജയൻ, കെ.വി. വിജയൻ, എസ്. സുരേഷ്, എൻ. പത്മാധരൻ, കെ.വി. വിജയകുമാർ, എൻ. ശ്രീധരൻ, കെ.ജി. വിജയകുമാർ, വി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. രണ്ട് കുടുംബങ്ങൾക്ക് വീടുവെക്കാൻ ഭൂമി നൽകിയ തഴവാ സിദ്ദീഖിനെ അനുമോദിച്ചു. ഭാരവാഹികൾ: ബ്രഹ്മദേവൻ (രക്ഷാ.) പ്രഫസർ എ. ശ്രീധരൻ പിള്ള (പ്രസി.), ആർ. രാമചന്ദ്രൻ പിള്ള, തോപ്പിൽ ലത്തീഫ്, അബ്ദുൽ അസീസ് (വൈ. പ്രസി), വി. ചന്ദ്രശേഖരൻ (സെക്ര), എ. സുകേശൻ, ആർ. വിജയൻപിള്ള, എസ്. രമണികുട്ടിയമ്മ (ജോ. സെക്ര), ബി. പത്മകുമാരിയമ്മ (ട്രഷ). പുനർജന്മം സിനിമ 50ാം വർഷികം കൊല്ലം: ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ടി. കോവൂരിന്‍റെ അനുഭവ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായ പുനർജന്മം സിനിമയുടെ 50ാം വാർഷികം സംവിധായകൻ ആർ. ശരത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീനിപട്ടത്താനം അധ്യക്ഷത വഹിച്ചു. മജീഷ്യൻ ആർ.കെ. മലയത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പി.കെ. നാരായണൻ, പ്രഫ. എൻ.എ. ഹമീദ്, ജയൻ ഇടക്കാട്, ഡോ. പി. രാഘവൻ, ഡോ. വേണു തോന്നയ്ക്കൽ, കെ.കെ. അബ്ദുൽ അലി കാപ്പാട്, ഡോ. അബ്ദുൽ ഗഫൂർ, ചേപ്പാട് രാജേന്ദ്രൻ, ശാസ്താംകോട്ട ഭാസ്, ബാബു പള്ളിക്കൽ, അഡ്വ. കെ.കെ. രാധാകൃഷ്ണൻ, ജോർജ് പുല്ലാട്ട്, അഡ്വ. ദിപിൻ തെക്കേപ്പുറം, സുലൈമാൻ പെരിങ്ങത്തൂർ തുടങ്ങിയവർ സംസാരിച്ചു. ടി.എം. ദേവസ്യയെ അഡ്വ. ദിപിൻ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.