യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടു പേർ പിടിയിൽ

കൈയാങ്കളിയുണ്ടായതിന്‍റെ വിരോധത്തിലായിരുന്നു ആക്രമണം കൊല്ലം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ പൊലീസ്​ പിടികൂടി. പള്ളിത്തോട്ടം അനുഗ്രഹ നഗർ 13ൽ മേലൻ (29), പള്ളിത്തോട്ടം ഗലീലിയെ കോളനിയിൽ സുകു എന്ന ഹാരിസൺ (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മൂന്നാഴ്ചക്കു മുമ്പ് മുണ്ടയ്ക്കൽ പാപനാശത്തുള്ള ബിയർ പാർലറിൽ പ്രതികളും വെട്ടേറ്റ രതീഷ് റാമും തമ്മിൽ കൈയാങ്കളിയുണ്ടായതിന്‍റെ വിരോധത്തിൽ കഴിഞ്ഞ 10ന് രതീഷിന്‍റെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ അടിയന്തര ശസ്​ത്രക്രിയക്ക് വിധേയനാക്കി. പള്ളിത്തോട്ടം ഇൻസ്​പെക്ടർ ആർ. ഫയാസിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുകേഷ്, അനിൽ ബേസിൽ, ജാക്സൺ ജേക്കബ്, ഹിലാരിയസ്​, സുനിൽ അജി മേനോൻ, എ.എസ്​.ഐമാരായ കൃഷ്ണകുമാർ, ശ്രീകുമാർ എസ്.സി.പി.ഒ സ്​ക്ലോബിൻ, ജഗദീഷ്, ലിനേഷ്, ബൈജു, ജൂഡ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.