കോൺഗ്രസ് നേതൃയോഗം

ശാസ്താംകോട്ട: കോൺഗ്രസ് അംഗത്വവിതരണവുമായി ബന്ധപ്പെട്ട് കുന്നത്തൂർ നിയോജക മണ്ഡലം നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, എം.വി. ശശികുമാരൻ നായർ, കല്ലട രമേശ്, ദിനേശ് ബാബു, കെ. സുകുമാരൻനായർ, കെ. കൃഷ്ണൻകുട്ടിനായർ, വൈ. ഷാജഹാൻ, പി.കെ. രവി, കല്ലട ഗിരീഷ്, ബി. ത്രിദീപ് കുമാർ, ബി. സേതുലക്ഷ്മി, ഹാഷിം സുലൈമാൻ, സുഹൈൽ അൻസാരി, ഷീജാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജൽ ജീവൻ മിഷൻ ശില്പശാല ശാസ്താംകോട്ട: ജൽജീവൻ മിഷൻ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി പോരുവഴി ഗ്രാമ പഞ്ചായത്തിൽ നടത്തിയ ശിൽപശാല ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ബിനു മംഗലത്ത് അധ്യക്ഷത വഹിച്ചു. ഐ.എസ്.എ ഡയറക്ടർ കെ.ആർ. ഉല്ലാസ്, വാട്ടർ അതോറിറ്റി ഓവർസിയർ ഹേമ എന്നിവർ ക്ലാസുകൾ നയിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് നസിറാ ബീവി, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ എസ്. ഷീജ, ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ നമ്പൂരേത്ത് തുളസീധരൻ പിള്ള, രാജേഷ് വരവിള, പ്രസന്ന, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അരുൺ ഉത്തമൻ, ഫിലിപ്പ്, കെ. ശാന്ത, സ്മിത, ശ്രീത സുനിൽ, ഐ.എസ്.എ കോഓഡിനേറ്റർമായ എൻ.എസ്. വിജയരാജ്, ഫാത്തിമ സലിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.