വയോജനങ്ങള്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം ഇന്ന്

കൊല്ലം: ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കോർപറേഷനില്‍ ബി.പി.എല്‍ വിഭാഗത്തില്‍പെട്ട വയോജനങ്ങള്‍ക്കുള്ള അനുപൂരക പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം ബുധനാഴ്ച നടക്കും. രാവിലെ 10ന് സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷതവഹിക്കും. ഇ.എം.എസ് ഓപണ്‍ എയര്‍ ഓഡിറ്റോറിയം ശിലാസ്ഥാപനം കൊല്ലം: ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നിര്‍മിക്കുന്ന ഇ.എം.എസ് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്‍റെ ശിലാസ്ഥാപനം വ്യാഴാഴ്ച മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. ഉച്ചക്ക്​ 2.30ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച പഠനമുറികളുടെ താക്കോല്‍ദാനം എന്നിവയും നടക്കും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.