കൊല്ലം: എന്‍റെ ഭൂമി എന്‍റെ ആരോഗ്യം വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ലോകാരോഗ്യദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ല ആരോഗ്യവകുപ്പും കൊല്ലം എസ്.എന്‍ വിമന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റും ചേർന്ന് ബോധവത്കരണ റാലിയും സെമിനാറും നടത്തും. ബുധനാഴ്ച രാവിലെ 8.30 ന് ചിന്നക്കടയില്‍ റാലി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍ ഫ്ലാഗ് ഓഫ് ചെയ്യും. സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളിലെ വിദ്യാർഥികളും ആശ പ്രവര്‍ത്തകരും പങ്കെടുക്കും. എസ്.എന്‍ വിമന്‍സ് കോളജ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ബോധവത്കരണ സെമിനാര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. ആര്‍ സുനിര്‍കുമാര്‍ അധ്യക്ഷതവഹിക്കും. കാലാവസ്ഥ വ്യതിയാനവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന തീമിന്‍റെ അടിസ്ഥാനത്തില്‍ വൃക്ഷത്തൈ നടീലും ഉണ്ടാകും. റാങ്ക് പട്ടിക റദ്ദാക്കി കൊല്ലം: സർവേയും ഭൂരേഖയും വകുപ്പില്‍ സൂപ്രണ്ടന്‍റ് ഓഫ് സർവേ (കാറ്റഗറി നമ്പര്‍ 433/2016) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.