ഡോ. ബി.ആർ. അംബേദ്കർ പ്രതിമാ നിർമാണ ഉദ്​ഘാടനം

കൊല്ലം: ഡോ. അംബേദ്കർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി നിർമിക്കുന്ന ഡോ. ബി.ആർ. അംബേദ്കറുടെ പൂർണകായ വെങ്കല പ്രതിമയുടെ നിർമാണ ഉദ്​ഘാടനം 14 ന് രാവിലെ 10.30 ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. പ്രതിമ സ്ഥാപിക്കുന്നതിനായി കൊല്ലം ആശ്രാമം ലിങ്ക് റോഡിൽ സൊസൈറ്റിക്ക്​ സർക്കാർ ഭൂമി അനുവദിച്ചിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, മുൻ മേയർ ഹണി ബഞ്ചമിൻ തുടങ്ങിയവർ പങ്കെടുക്കും. പ്രതിമ നിർമാണ കമ്മിറ്റി ചെയർമാൻ ആർ. പ്രകാശൻപിള്ള , സൊസൈറ്റി പ്രസിഡന്‍റ്​ എൻ. രാമചന്ദ്രൻ, സെക്രട്ടറി രഘുനാഥ്,​ ഗാന്ധി പീസ്​ ഫൗണ്ടേഷൻ ചെയർമാൻ എസ്​. പ്രദീപ്​ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.