ഇഫ്താർ സംഗമം നടത്തി

must ഇരവിപുരം: ജമാഅത്തെ ഇസ്​ലാമി കൊല്ലം ഏരിയ സമിതിയുടെ നേതൃത്വത്തിൽ കൊല്ലം പള്ളിമുക്ക് മദീനാ മസ്ജിദിൽ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്റ്‌ ഇ.കെ. സിറാജ് റമദാൻ സന്ദേശം നൽകി. കൊല്ലം ഏരിയ പ്രസിഡന്റ്‌ അനീഷ് യൂസുഫ് അധ്യക്ഷത വഹിച്ചു. നൗഷർകോയ തങ്ങൾ സ്വാഗതവും മുബാറക്ക് ഖിറാഅത്തും നടത്തി. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നായി നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.