ലഹരിവിരുദ്ധ ബോധവത്കരണം

കുണ്ടറ: കേരളപുരം മണ്ഡലം ജങ്ഷന്‍ മംഗളോദയം പബ്ലിക് ലൈബ്രറി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജി.എസ്. സരിത ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് ബി. ഓമനക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. എക്‌സൈസ് കൊല്ലം സര്‍ക്കിള്‍ പ്രിവന്‍റിവ് ഓഫിസര്‍ എസ്. രതീഷ് കുമാര്‍ ക്ലാസെടുത്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം കെ. സതീശന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സി.അംഗം എല്‍. പത്മകുമാര്‍, പഞ്ചായത്തംഗങ്ങളായ രഘു പാണ്ഡവപുരം, ഷെര്‍ലി സത്യദേവന്‍, ജയ സജികുമാര്‍, ലൈബ്രറി സെക്രട്ടറി എന്‍. പ്രഭാകരന്‍പിള്ള, പ്രവീണ്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.