ചാത്തന്നൂർ: സി.പി.ഐ ചാത്തന്നൂർ ലോക്കൽ സമ്മേളനം ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ജില്ല അസി. സെക്രട്ടറി അഡ്വ. ജി. ലാലു, ജി.എസ്. ജയലാൽ എം.എൽ.എ, കെ. ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി വി. സണ്ണി, മണ്ഡലം സെക്രട്ടറി കെ. ആർ. മോഹനൻ പിള്ള, ജില്ല കൗൺസിൽ അംഗങ്ങളായ എൻ. സദാനന്ദൻ പിള്ള, എസ്. സുഭാഷ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. ആർ. ദിലീപ് കുമാർ, എൻ. രവീന്ദ്രൻ, ശ്രീകുമാർ, പാരിപ്പള്ളി ശ്രീകുമാർ, എസ്. ലാൽ കുമാർ, എസ്. അനിൽകുമാർ, മണ്ഡലം കമ്മിറ്റി അംഗം ടി.എൻ. പ്രമീള തുടങ്ങിയവർ സംസാരിച്ചു. ചാത്തന്നൂർ ലോക്കൽ കമ്മിറ്റിയെ ചാത്തന്നൂർ, ചാത്തന്നൂർ കിഴക്ക് ലോക്കൽ കമ്മിറ്റികളാക്കി വിഭജിച്ചു. ചാത്തന്നൂർ ലോക്കൽ സെക്രട്ടറിയായി വി. രാധാകൃഷ്ണനെയും ചാത്തന്നൂർ കിഴക്ക് ലോക്കൽ സെക്രട്ടറിയായി വി. സണ്ണിയെയും തെരഞ്ഞെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.