കൊട്ടിയം: ഫയർഫോഴ്സും പൊലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചാത്തന്നൂർ മീനാട് കിഴക്കുംകരയിൽ ഹോളോബ്രിക്സ് കമ്പനിയിൽ മറിഞ്ഞ ടോറസ് ലോറിയിൽ പരിക്കേറ്റ് കുടുങ്ങിക്കിടന്ന ഡ്രൈവറെയും അപകടത്തിൽ മരിച്ച ക്ലീനറെയും പുറത്തെടുത്തത്. അപകടം നടന്നത് പുലർച്ചയായതിനാൽ സംഭവം നടന്ന ഹോളോബ്രിക്സ് കമ്പനിയിൽ കൂടുതൽ പേർ ഉണ്ടായിരുന്നില്ല. കമ്പനി ഉടമയും മറ്റൊരാളും മാത്രമാണുണ്ടായിരുന്നത്. ലോറി മറിയുന്നതുകണ്ട് ഓടി മാറാൻ ശ്രമിക്കുന്നതിനിടെ കമ്പനി ഉടമക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ക്ലീനർ തമിഴ്നാട് സ്വദേശി വിജിൽ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ലോറി റോഡിൽനിന്ന് കമ്പനിയിലേക്ക് ഇറക്കി നിർത്തി പിറകുവശം ഉയർത്തി മിനി മെറ്റൽ ഇറക്കുമ്പോഴായിരുന്നു അപകടം. 800 ക്യുബിക് അടി മെറ്റലാണ് ലോറിയിലുണ്ടായിരുന്നത്. ഫയർഫോഴ്സ് സംഘം മെറ്റൽ വെട്ടി ഇറക്കിയശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തുകയായിരുന്നു. പരവൂർ ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ ഡി. ഉല്ലാസ്, അസി. സ്റ്റേഷൻ ഓഫിസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘവും ചാത്തന്നൂർ പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ലോറി ഡ്രൈവർക്കെതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.