കുടുംബശ്രീ വിഷു പച്ചക്കറി വിപണന മേള

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ വിഷു പച്ചക്കറി വിപണന മേള തുടങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദ്ദീന്‍ സി.ഡി.എസ് അംഗം ശശികലക്ക് പച്ചക്കറി കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രദേശത്തെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ യൂനിറ്റുകള്‍ തങ്ങള്‍ ഉല്പാദിപ്പിച്ച ജൈവ പച്ചക്കറികളും മറ്റു കാര്‍ഷിക വിളകളും വിഭവങ്ങളും മറ്റ്​ ഉല്‍പന്നങ്ങളും വില്‍പനക്കെത്തിച്ചു. ചെയര്‍പെഴ്സണ്‍ സി. കൈരളി, വൈസ് ചെയര്‍പെഴ്സണ്‍ മിനി വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കുമാര്‍, ഉദയകുമാര്‍ എന്നിവർ പങ്കെടുത്തു. ..................... ഫോട്ടോ : കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിഷു പച്ചക്കറി വിപണിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദ്ദീന്‍ നിര്‍വഹിക്കുന്നു (മെയിലിൽ) --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.