കുന്നിക്കോട്: ആവണീശ്വരം കല്ലുപാലത്തിന് സമീപം റോഡില്‍ കണ്ട രക്തം നാട്ടുകാരെ പരിഭ്രാന്തരാക്കി. ശനിയാഴ്ച രാവിലെയാണ് പാലത്തിലേക്കുള്ള കോണ്‍ക്രീറ്റ് അപ്രോച്ച് റോഡിൽ രക്തക്കറ കണ്ടത്. സമീപത്തെ സ്കൂളിലേക്ക് എത്തിയ കുട്ടികളാണ് രക്തം കണ്ടത്. തുടര്‍ന്ന് സമീപത്ത് ഉള്ളവരെ അറിയിച്ചു. രാത്രികാലങ്ങളില്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കാനായി ഇവിടെ വാഹനങ്ങള്‍ വന്നുപോകാറുണ്ട്. അറവ് അവശിഷ്ടങ്ങളാണ് അധികവും. അത്തരത്തിലുള്ള വാഹനത്തിൽനിന്ന് പുറത്തേക്ക് ഒഴുകിയതാകാം എന്നാണ് നിഗമനം. പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത് കാരണം ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. വലിയ ചാക്കുകളിലാക്കിയാണ് മാലിന്യം ഇവിടെ എത്തിക്കുന്നത്. പാലത്തിന് മുകളില്‍ വാഹനം നിര്‍ത്തി ചാക്കുകള്‍ തുറന്ന് അവശിഷ്ടങ്ങള്‍ വെള്ളത്തിലേക്ക് നിക്ഷേപിക്കും. നിരവധി തവണ മാലിന്യം നിക്ഷേപിക്കരുതെന്ന് നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.