കൊല്ലം: 35 വർഷം ലോക്കോ പൈലറ്റായി ജോലി ചെയ്ത് റെയിൽവേ സർവിസിൽനിന്ന് വിരമിച്ച ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷനൽ വൈസ് പ്രസിഡന്‍റ് ജി. ശ്രീകണ്ഠന് . പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ പി.കെ. ഗുരുദാസൻ ഉദ്ഘാടനം ചെയ്തു. ജി. ശ്രീകണ്ഠൻ രചിച്ച ഗാനങ്ങളടങ്ങിയ സീഡി കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. ജെ. വേണുഗോപാൽ അധ്യക്ഷതവഹിച്ചു. എ.ഐ.എൽ.ആർ.എസ്.എ നേതാക്കളായ സെൻട്രൽ പ്രസിഡന്‍റ് എൽ. മണി, എം.എം. റോളി, സി.എസ്. കിഷോർ, കെ.ജി. അജിത്കുമാർ, പി.എൻ. സോമൻ, സുശോഭനൻ (ഡി.ആർ.ഇ.യു), ആർ.എസ്. ബാബു, ചന്ദ്രലാൽ (എസ്.ആർ.ഇ.എസ്), പ്രകാശൻ (എ.ഐ.എസ്.എം.എ), കവി പിരപ്പൻകോട് അശോകൻ, നിലമേൽ എൻ.എസ്. എസ് കോളജ് പ്രഫസർ പുഷ്പാംഗദൻ, ബിജു ജോർജ്, ഡോണൽ രാജ് എന്നിവർ സംസാരിച്ചു. ലോക്കല്‍ സമ്മേളനം (ചിത്രം) കൊട്ടിയം: സി.പി.ഐ തൃക്കോവില്‍വട്ടം ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. മുഖത്തലയില്‍ നടന്ന സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാക്കളായ ജി. ബാബു, പി. ഉണ്ണികൃഷ്ണന്‍, കെ ദിനേശ്ബാബു, എം. സജീവ്, ടി. വിജയകുമാര്‍, ഇബ്രാഹിംകുട്ടി, ബാലചന്ദ്രന്‍, എ.എന്‍. ഗോപാലകൃഷ്ണന്‍, ജി. രാധാകൃഷ്ണന്‍, ബി. സുധാകരന്‍നായര്‍, എല്‍. ജലജകുമാരി, അതുല്‍ വി. നാഥ്, ബി. രാധാകൃഷ്ണപിള്ള, എം. രാധാകൃഷ്ണപിള്ള, ശ്രീജിത്ത് സുദര്‍ശന്‍, സുന്ദരകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.