ഇരവിപുരം: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് യൂനിയൻ മുഖത്തല ബ്ലോക്ക് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്‍. അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സ്വരാജ് പുരസ്‌കാരം നേടിയ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യശോദ, മഹാത്മാ പുരസ്‌കാരം നേടിയ മയ്യനാട് പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഷാഹിദ, വിവിധ സ്വര്‍ണ മെഡലുകള്‍ നേടിയ ലോക കായികതാരം മയ്യനാട് ബി. ഷീബ എന്നിവരെ ആദരിച്ചു. ജില്ല സെക്രട്ടറി കെ. രാജേന്ദ്രന്‍, വി. സലിന്‍ബാബു, ജി. വിജയകുമാര്‍, എന്‍. ഗോപിനാഥന്‍, വി. സുലീഫ്കുമാര്‍, പി. പുഷ്പാംഗദന്‍, വസന്തകുമാരി എന്നിവര്‍ സംസാരിച്ചു. 'വാടക വർധിപ്പിച്ചത് വ്യാപാരികൾക്കുള്ള ഇരുട്ടടി' കൊല്ലം: കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സുകളുടെ വാടക പത്തുശതമാനം വർധിപ്പിച്ച കോർപറേഷൻ നടപടി വ്യാപാരികൾക്കുള്ള ഇരുട്ടടിയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ കോർപറേഷൻ കൗൺസിലറുമായ അൻസർ അസീസ് ആരോപിച്ചു. കോവിഡ് കാലത്ത് കടകൾ അടച്ചിട്ടതു മൂലം കടക്കെണിയിൽ കഴിയുന്ന വ്യാപാരികളോട് കോർപറേഷൻ നീതി കാട്ടണമെന്നും അൻസർ അസീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.