പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

ഓച്ചിറ: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനക്കെതിരെ സി.പി.ഐ. ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. ഓച്ചിറ കാര്‍ത്തിക ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ഓച്ചിറ ടൗണ്‍ ചുറ്റി പോസ്റ്റ്​ ഓഫിസിന് മുന്നില്‍ സമാപിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. സജിലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല കൗണ്‍സില്‍ അംഗം കടത്തൂര്‍ മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ആര്‍. സോമന്‍ പിള്ള, ആര്‍.ഡി. പത്മകുമാര്‍, എസ്. കൃഷ്ണകുമാര്‍, രവീന്ദ്രന്‍പിള്ള, പി.കെ. വാസുദേവന്‍, കെ.പി. വിശ്വവത്സലന്‍ , സുഗതന്‍, കടമ്പാട്ട് ഗോപാലകൃഷ്ണന്‍ തുങ്ങിയവര്‍ സംസാരിച്ചു. നാടക യാത്ര സമാപിച്ചു (ചിത്രം) ശാസ്താംകോട്ട: ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ നേതൃത്വത്തില്‍ നടന്ന നാടകയാത്രയുടെ ജില്ലതല സമാപനം ശാസ്താംകോട്ടയില്‍ നടന്നു. സമകാലിക രാഷ്ട്രീയ,വികസന,പരിസ്ഥിതി, വിഷയങ്ങളെ ആധാരമാക്കി നടത്തിയ 'ഒന്ന്' എന്ന നാടകം പരിഷത്ത് പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ആര്‍. ഗീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ആര്‍. അജയകുമാര്‍, വാര്‍ഡംഗം രജനി, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല പ്രസിഡന്‍റ് ലിസി, സെക്രട്ടറി സുനില്‍, സംസ്ഥാന സെക്രട്ടറി ഷൈലജ, മേഖല പ്രസിഡന്‍റ് ബിന്ദു കല, ശിവന്‍ പി. കാട്ടൂര്‍, സന്ദീപ്, റോബിന്‍ ലോറന്‍സ്, ഹരികുമാര്‍, എസ്. ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.