പെരിങ്ങാലം സ്‌കൂളിലെ കുട്ടികളുടെ പരാതി: മനുഷ്യാവകാശ കമീഷന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നു

കുണ്ടറ: മൺറോതുരുത്തിലെ പെരിങ്ങാലം ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് കുട്ടികള്‍ മനുഷ്യാവകാശ കമീഷന് സമര്‍പ്പിച്ച പരാതിയില്‍ പ്രായോഗിക നടപടികള്‍ക്ക് തുടക്കമായി. കുട്ടികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മാർച്ച്​ 25ന് സ്‌കൂള്‍ സന്ദര്‍ശിച്ച കമീഷന്‍ അംഗം വി.കെ. ബീനകുമാരി സന്ദര്‍ശിച്ചിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കമീഷനെ ബോധ്യപ്പെടുത്തിയിരുന്നു. സ്‌കൂളിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും അത്യന്താപേക്ഷിതമായ യാത്രസൗകര്യം ഒരുക്കുന്നതിലും ബന്ധപ്പെട്ട അധികാരികള്‍ തികഞ്ഞ അനാസ്ഥയും അവഗണനയും കാട്ടുന്നതായി കമീഷന് നേരില്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കമീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം 11 ന് രണ്ടിന് ആശ്രാമം ​െഗസ്റ്റ്​ഹൗസില്‍ നടത്തും. ഈ യോഗത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അവഗണനയും അടിയന്തരമായി ഒഴിവാക്കാന്‍ വേണ്ട കര്‍മ പദ്ധതികള്‍ ഓരോ വകുപ്പില്‍നിന്നും നിര്‍ദേശങ്ങളായി സമര്‍പ്പിക്കണമെന്ന് കമീഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.