(ചിത്രം) കൊല്ലം: ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ഉപാസന ആശുപത്രി മാതൃ ശിശുവിഭാഗവും കടപ്പാക്കട നവോദയ ഗ്രന്ഥശാലയും സംയുക്തമായി നടത്തി. ഗർഭകാല ശുശ്രുഷകൾ, നവജാത ശിശുക്കളുടെ പരിചരണം, ഗർഭകാലത്തും പ്രസവാനന്തരവും സ്ത്രീകളിലുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ, നവജാത ശിശുക്കളുടെ ഭക്ഷണ രീതികളെക്കുറിച്ചും ക്ലാസുകൾ സംഘടിപ്പിച്ചു. ഡോ. ബീന മനോജ്, ഡോ. കൃഷ്ണപ്രകാശ്, ഡയറ്റിഷ്യൻ സ്മിത പ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു. പങ്കെടുത്തവർക്ക് പോഷക കിറ്റുകൾ വിതരണം ചെയ്തു. ക്യാമ്പിന് ഉപാസന ആശുപത്രി ഡയറക്ടറും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ ഡോ. വി.വി. മനോജ് കുമാർ, അഡ്മിനിസ്ട്രേറ്റർ പാർവതി ആർ. വർമ, ഗ്രന്ഥശാല പ്രസിഡന്‍റ് എൻ. മോഹനൻ, സെക്രട്ടറി എ. ശശാങ്കൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധം കൊട്ടിയം: കെ-റെയിൽ പദ്ധതിക്കെതിരെ തൃക്കോവിൽവട്ടം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതീകാത്മക കെ-റെയിൽ കല്ല് സ്ഥാപിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആനന്ദ് മുഖത്തല അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് ജ്യോതിഷ് മുഖത്തല, സരിൻ, സുനിഷ്, സുധീർ ചെറിക്കോണം, ബിബിൻ, സുധീർ, തങ്കപ്പൻ, മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.