വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി

ശാസ്താംകോട്ട: കടുത്ത പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ടെസ്റ്റ് പർച്ചേസിന്‍റെ പേരിൽ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂനിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഷാലിമാർ മുഹമ്മദുകുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് ജനറൽ സെക്രട്ടറി എ.കെ. ഷാജഹാൻ, മേഖല ജനറൽ സെക്രട്ടറി എ.നിസാം, പി.എൻ. ഉണ്ണികൃഷ്ണൻ നായർ, മൂലത്തറ നിസാം, ജി.കെ. രേണുകുമാർ, കേരള മണിയൻപിള്ള, കെ.ജി. പുരുഷോത്തമൻ, വി. സുരേഷ് കുമാർ, എ. ബഷീർ കുട്ടി, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. ഷാജഹാൻ (പ്രസിഡൻറ്), കെ.ജി. പുരുഷോത്തമൻ (ജനറൽ സെക്രട്ടറി), വി. സുരേഷ് കുമാർ.(ട്രഷറർ), അബ്ദുൽ ജബ്ബാർ, ശശിധരൻ, എ. ബഷീർ കുട്ടി (വൈസ് പ്രസിഡൻറുമാർ), ജി. അനിൽകുമാർ, മുഹമ്മദ്​ ഹാഷിം, കുഞ്ഞുമോൻ ഹിമാ, സഞ്ജയ് പണിക്കർ (സെക്രട്ടറിമാർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.