പെൺകുട്ടിയെ അപമാനിച്ച യുവാവ് അറസ്റ്റിൽ

കൊട്ടിയം: പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ്​ പിടികൂടി. ഇരവിപുരം വടക്കേവിള തോപ്പ് വയൽവീട്ടിൽ എ. അനസ്​ (34) ആണ് ​പിടിയിലായത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഉറക്കെ നിലവിളിച്ചതോടെ പരിസരവാസികൾ എത്തിയതോടെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊട്ടിയം സബ് ഇൻസ്​പെക്ടർ സുജിത്ത് ജി. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ സുരേഷ്, പി.ജി. അഷ്​ടമൻ, എസ്​.സി.പി.ഒമാരായ ബിജു, ബീന എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവ് അറസ്റ്റിൽ ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ പോക്സോ പ്രകാരം പൊലീസ്​ അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോയിപ്പാട് നന്ദനത്തിൽ എം. ബിജു (38) ആണ് പിടിയിലായത്. ചാത്തന്നൂർ അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളുടെ മൊബൈൽ ഫോൺ ട്രെയ്സ്​ ചെയ്ത് പിടികൂടുകയായിരുന്നു. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ ചാത്തന്നൂർ ഇൻസ്​പെക്ടർ ജസ്റ്റിൻ ജോൺ, എസ്​.ഐമാരായ ഹരിലാൽ, അനിൽകുമാർ എസ്​.സി.പി.ഒമാരായ സന്തോഷ്, ആന്‍റണി, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.