നടപ്പാതയിലെ കൈയേറ്റം ഒഴിപ്പിക്കണം -മനുഷ്യാവകാശ കമീഷൻ

കൊല്ലം: എഴുപത് വർഷത്തിലധികമായി ഉപയോഗിക്കുന്ന നടപ്പാതയിലെ അനധികൃത കൈയേറ്റങ്ങൾ രണ്ടാഴ്ചക്കകം ഒഴിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കമീഷൻ അംഗം വി.കെ. ബീനാകുമാരി തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. കാഞ്ഞാവെളി കായൽവാരം സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. സർക്കാർ കൈവശമുള്ള ഭൂമിയാണ് നടപ്പാതയായി പരാതിക്കാരിയും പ്രദേശവാസികളും ഉപയോഗിക്കുന്നത്. സ്വകാര്യവ്യക്തി സ്ഥലം കൈയേറിയതായി തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. അനധികൃത കൈയേറ്റം പൊളിച്ചുനീക്കാൻ 2021 ഡിസംബറിൽ നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യധാന്യ കിറ്റ് വിതരണം കൊല്ലം: 'വിശുദ്ധ റമദാൻ- വിശുദ്ധ ഖുർആൻ' എന്ന ശീർഷകത്തിൽ നടത്തുന്ന കാമ്പയിന്‍റെ ഭാഗമായി കേരള മുസ്​ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവ ചേർന്ന് അഞ്ചാലുംമൂട് സർക്കിൾ പരിധിയിലെ കരുവ യൂനിറ്റിൽ ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി. കരുവ മുസ്​ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ്​ സ്വാലിഹ് ഹുദവി ഉദ്ഘാടനം ചെയ്തു. നിസാർ കരുവ അധ്യക്ഷതവഹിച്ചു. താഹ ഞാറയ്ക്കൽ, കിളികൊല്ലൂർ വാഹിദ്, അബ്ദുൽ റഹുമാൻ, കമറുദ്ദീൻ ആശാൻ , ആശിഖ് കരുവ, അബ്ദുൽ റാശിദ് കണ്ടച്ചിറ, ജോനകപ്പുറം നിസാർ, അബ്ദുൽ കബീർ മിസ്ബാഹി, ഫൈസൽ ഉമറുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.