കുമാരനാശാൻ പുരസ്കാരം പി.കെ. ഗോപിക്ക്

കരുനാഗപ്പള്ളി: തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ കുമാരനാശാൻ പുരസ്കാരം പി.കെ. ഗോപിയുടെ മനുഷേശ്വരം എന്ന കവിതാ സമാഹാരത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 12ന് മന്ത്രി ജെ. ചിഞ്ചുറാണി പുരസ്കാരം സമ്മാനിക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ സുവനീർ പ്രകാശനം സി.ആർ. മഹേഷ് നിർവഹിക്കും. ഗ്രന്ഥശാലയിലെ മരിച്ച സ്ഥാപകാംഗങ്ങളുടെ ഫോട്ടോ അനാച്ഛാദനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ നിർവഹിക്കും . ഗ്രന്ഥശാലയുടെ തനത്​ പരിപാടിയായ അതിജീവനം ആരോഗ്യപദ്ധതി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പരിധിയിലുള്ള കാൻസർ രോഗികളെ കണ്ടെത്തി ചികിത്സ നൽകുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്ന്​ ഗ്രന്ഥശാലാ പ്രസിഡന്‍റ്​ ഡോ. ജാസ്മിൻ, സെക്രട്ടറി ടി.എം. ആൾഡ്രിൻ, ജോയന്‍റ്​ സെക്രട്ടറി ഇന്ദുലേഖ, എം. സുഗതൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.