പ്രതിഷേധമുയർത്തി വാഹന മാർച്ച്​

കൊല്ലം: പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിലും, വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ചാർജ്​ എട്ട് മടങ്ങായി വർധിപ്പിച്ചതിലും പ്രതിഷേധിച്ച്​ ജില്ല ഓട്ടോ, ടാക്സി ആൻഡ് ഹെവി വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കൊല്ലം ആർ.ടി ഓഫിസിലേക്ക് നടത്തിയ വാഹന മാർച്ച് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ലിങ്ക് റോഡിൽ നിന്ന് ആരംഭിച്ച വാഹന മാർച്ചിൽ നൂറുകണക്കിന് ഓട്ടോറിക്ഷകൾ പങ്കെടുത്തു. യൂനിയൻ ജില്ല പ്രസിഡന്‍റ്​ ഡി. ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആദിക്കാട്ട് മധു, വിഷ്ണുസുനിൽ പന്തളം, കുരീപ്പുഴ യഹിയ, ബിജു ലൂക്കോസ്, ഓലയിൽ ചന്ദ്രൻ, രഞ്ജിത്ത് കലുങ്കുമുഖം, മോഹൻ ബോസ്, ജഗന്നാഥൻ, പള്ളിത്തോട്ടം അജി, ദീപ ആൽബർട്ട്, ഷാജഹാൻ കണ്ണനല്ലൂർ, സിദ്ദീഖ് കുളമ്പി, സിയാദ്, ഷാജഹാൻ പാലക്കൽ, ഷമീർ സിമ്പിൾ, വെങ്കിട്ടൻ, ജോസ്, ഷിബു എച്ച്​ ആൻഡ്​​ സി, ഷിബുകുമാർ, ജോയ്, നവാസ്, ഡേവിഡ്, ഉണ്ണികൃഷ്ണൻ, ബിജു, നിസാർ, ഡഗ്ലസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.