ക്ഷേത്ര മോഷ്ടാവ് അറസ്റ്റിൽ

അഞ്ചൽ: ഏറം വയലിൽ തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ ചേർപ്പ് സ്വദേശി സതീഷ് എന്ന റെഫീഖ് (36) ആണ് പൊലീസിന്‍റെ പിടിയിലായത്. ജില്ലയിൽ പുത്തൂർ, ഏനാത്ത്, കൊട്ടാരക്കര, വയയ്ക്കൽ, ചടയമംഗലം, നിലമേൽ, അഞ്ചൽ, ഏറം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും മോഷണം നടത്തിയ കേസുകളിൽ റെഫീഖ് പ്രതിയാണ്. ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അഞ്ചൽ പൊലീസ് കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് നടത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.