എം.ഡി.എം.എയും കഞ്ചാവുമായി ബസിൽ നിന്നിറങ്ങിയ യുവാവ് അറസ്റ്റിൽ

ഓച്ചിറ: ഓച്ചിറയിൽ ബസിൽ വന്നിറങ്ങിയ യുവാവിൽനിന്ന്​ എം.ഡി.എം.എയും കഞ്ചാവും പിടികൂടി. ക്ലാപ്പന പ്രയാർ തെക്ക് കൊല്ലൻറ കിഴക്കതിൽ അമീൻ (22) ആണ് ഓച്ചിറ പൊലീസിന്‍റെ പിടിയിലായത്. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നും കഞ്ചാവും. മാസത്തിൽ മൂന്ന് നാലു തവണ ബംഗളൂരുവിലേക്ക് പോയി മയക്കുമരുന്നുമായി തിരികെയെത്തി ഇവിടെ ചില്ലറ വ്യാപാരം നടത്തിവരുകയായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എസ്.പി.ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ ഇസെ്​പെക്ടർ വിനോദ്, എസ്.ഐ നിയാസ്, എസ്.പിയുടെ സ്ക്വാഡിലെ എസ്.ഐ ജയകുമാർ എന്നിവരുടെ സംഘമാണ് യുവാവിനെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.