അഞ്ചൽ: പുനർനിർമാണം നടക്കുന്ന റോഡരികിലെ മരങ്ങൾ മുറിച്ചുനീക്കാൻ ലേലം ചെയ്തതിൽ അഴിമതി നടന്നതായി ആരോപണം. ആയൂർ - അഞ്ചൽ പാതയോരത്തെ നൂറ് വർഷത്തിലേറെ പഴക്കമുള്ളവ ഉൾപ്പെടെ നൂറ്റിമുപ്പതോളം മരങ്ങളാണ് മുറിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പധികൃതർ ഏതാനും ദിവസം മുമ്പ് ലേലം ചെയ്ത് നൽകിയത്. വനം വകുപ്പ് 34 ലക്ഷം രൂപ വില നിശ്ചയിച്ച് നൽകിയ നൂറിലധികം മരങ്ങൾ കേവലം 6.5 ലക്ഷം രൂപക്ക് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അടുപ്പക്കാർക്ക് ഒത്താശ ചെയ്ത് ലേലം ഉറപ്പിച്ച് നൽകിയെന്നാണ് ആക്ഷേപം. ലേലത്തിൽ പങ്കെടുത്തത് രണ്ട് പേർ മാത്രമായിരുന്നെന്നും ഇത് ജനപ്രതിനിധികളുൾപ്പെടെയുള്ള പൊതുപ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ മറ്റൊരാളുടെ പേരുകൂടി ഉദ്യോഗസ്ഥർ എഴുതിച്ചേർത്ത് സാങ്കേതികമായി ലേലനടപടിക്ക് സാധുത വരുത്തുകയായിരുന്നെന്നും ആരോപണമുണ്ട്. ചട്ടവിരുദ്ധമായ മരംമുറി ലേലത്തിൽ നടന്ന ക്രമക്കേടുകളെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നും ഇടമുളയ്ക്കൽ പഞ്ചായത്തംഗം രാജീവ് കോശി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.