കിണറ്റിലെ മലിനമായ കുടിവെള്ളം: പരാതിക്ക്​ പരിഹാരമില്ല

ചാത്തന്നൂർ: കിണറ്റിലെ മലിനമായ കുടിവെള്ള പ്രശ്നത്തിന്​ പരിഹാരം തേടി കുടുംബം. ചാത്തന്നൂർ പഞ്ചായത്ത്​ 18ാം വാർഡിലെ വിവേകിന്‍റെ വീട്ടിലെ കിണറാണ്​, അടുത്ത വീട്ടുകാരുടെ പുരയിടത്തിലെ അഴുക്ക് വെള്ളം ഒഴുകിയെത്തി​ ഉപയോഗശൂന്യമായത്​. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും നടപടിയായിട്ടില്ല. അവധിക്കാല കലാപഠന ക്ലാസ്​ കൊല്ലം: പബ്ലിക്​ ലൈബ്രറി ആൻഡ്​ റിസർച്ച്​ സെന്‍ററിലെ സോപാനം കലാക്ഷേത്രത്തിൽ കുട്ടികൾക്കുള്ള അവധിക്കാല കലാപഠന ക്ലാസുകൾ 'വേനൽമഴ 2022' ഏപ്രിൽ 18ന്​ ആരംഭിക്കും. ഏപ്രിൽ 11നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്​: 0474 2748487.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.