കൊല്ലം: കേരള സര്‍വകലാശാല യൂനിയനും സംസ്ഥാന യുവജന കമീഷനും സംയുക്തമായി 11,12 തീയതികളിലായി സംഘടിപ്പിക്കുന്ന ക്വയിലോണ്‍ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ (ക്യൂ.ഐ.എഫ്.എഫ്) ഭാഗമായി വിപുലമായ സംഘാടക സമിതി രൂപവത്കരണയോഗം മേയര്‍ പ്രസന്നാ ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കണ്‍വീനറായി ആര്‍. ഗോപീകൃഷ്ണനെയും ഫെസ്റ്റിവല്‍ മാനേജറായി എ. വിഷ്ണുവിനെയും തെരഞ്ഞെടുത്തു. 11,12 തീയതികളിലായി ജെറോം നഗറിലെ ജി മാക്‌സ് തിയറ്ററാണ് ക്യു.ഐ.എഫ്.എഫ് വേദി. യോഗത്തില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി നകുല്‍, സെനറ്റ് അംഗം അനന്ദു, ജില്ല പഞ്ചായത്ത് അംഗം പി. അനന്ദു, അഞ്ചുകൃഷ്ണ എന്നിവര്‍ സംസാരിച്ചു. 51 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.