ശക്തമായ കാറ്റിൽ നിരവധി പോസ്റ്റുകൾ തകർന്നു

ചിത്രം- ശാസ്താംകോട്ട: വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ കുന്നത്തൂർ താലൂക്കിന്‍റെ വിവിധ മേഖലകളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കാരാളിമുക്കിൽ നിന്ന്​ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ മരം വീണ് പോസ്റ്റ്‌ ഒടിഞ്ഞുവീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കൂടാതെ, കണത്താർ കുന്നം, തോപ്പിൽ മുക്ക് എന്നിവിടങ്ങളിലും മരം വീണ് പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ഇതുമൂലം ഒട്ടുമിക്ക മേഖലകളിലും വൈദ്യുതി തടസ്സപ്പെട്ടു. ഫയർഫോഴ്സും വൈദ്യുതി വകുപ്പ് ജീവനക്കാരും തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.