കുളത്തിൽ വീണ കുട്ടിയെ രക്ഷിച്ച വിദ്യാർഥിയെ അനുമോദിച്ചു

ശാസ്താംകോട്ട: പോരുവഴി പെരുവുരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവ ദിവസം കുളത്തിൽ വീണ അഭിനന്ദ് എന്ന വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തിയ പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ബിജിൻ ജോണിനെ ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അപകടത്തിൽ രണ്ട്​ കുട്ടികൾ മരിച്ചിരുന്നു. കടമ്പനാട് കെ.ആർ.കെ. പി.എം.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഭിനന്ദും മാതാപിതാക്കളും ബിജിനെ നന്ദി അറിയിച്ചു. ലൈബ്രറി കൗൺസിൽ കുന്നത്തൂർ താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ ഗ്രന്ഥശാലയുടെ സ്നേഹോപഹാരം നല്കി. ഗ്രന്ഥശാല പ്രസിഡൻറ് എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ലത്തീഫ് പെരുംകുളം, ടി.എസ്. നൗഷാദ്, ഷാഹിദ് ചിറയിൽ, ശക്തികുമാർ പാലമൂട്ടിൽ, മുഹമ്മദ് ഷാജഹാൻ ചേഞ്ചിറക്കുഴി, ഹർഷ ഫാത്തിമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.