കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും -മന്ത്രി പി. പ്രസാദ്

ചിത്രം- കൊല്ലം: കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മന്ത്രി പി. പ്രസാദ്. പടിഞ്ഞാറെകല്ലട കാര്‍ഷിക വിപണി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉൽപന്നങ്ങളുടെ വിപണി പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്യാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ ഒരുക്കിയ കാര്‍ഷിക ചന്തയും മന്ത്രി സന്ദര്‍ശിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡന്‍റ്​ ഡോ. സി. ഉണ്ണികൃഷ്ണന്‍, ഫാമിങ്​ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. ശിവശങ്കരന്‍നായര്‍, ജില്ലപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ. പി.കെ. ഗോപന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അനില്‍ എസ്. കല്ലേലിഭാഗം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എല്‍. സുധ, വികസന സ്ഥിരംസമിതി അധ്യക്ഷന്‍ കെ. സുധീര്‍, ജില്ല കൃഷി ഓഫിസര്‍ കെ.എസ്. ഷീബ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.