റമദാൻ വി​ശേഷം

നോമ്പുതുറ വിഭവങ്ങളുമായി ഡി.വൈ.എഫ്.ഐ ചിത്രം- കടയ്ക്കൽ: ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാരായ നോമ്പുകാർക്ക്​ സഹായവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. നോമ്പുകഞ്ഞി, പയർ, ഈത്തപ്പഴം തുടങ്ങിയ വിഭവങ്ങളുമായാണ്​ പ്രവർത്തകർ ആശുപത്രിയിലെത്തുന്നത്. ജില്ലയിൽ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി കടയ്​ക്കൽ താലൂക്ക് ആശുപത്രിയിൽ ഉച്ചക്ക്​ പൊതിച്ചോറ് വിതരണം ആദ്യമായി തുടങ്ങിയതും ഇവരായിരുന്നു. വീടുകളിൽനിന്ന് പൊതിച്ചോറ് കണ്ടെത്തുകയായിരുന്നു ആദ്യ ഘട്ടത്തിലെങ്കിൽ കോവിഡ്​ വ്യാപനത്തോടെ സ്വന്തമായി അടുക്കള സ്ഥാപിച്ച് ഇവിടെനിന്ന്​ ഭക്ഷണമൊരുക്കുകയായിരുന്നു. ഈ അടുക്കളയിൽനിന്നാണ് നോമ്പുതുറക്കുള്ള വിഭവങ്ങളും ഒരുക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ തയാറാക്കുന്ന വിഭവങ്ങൾ വാഹനങ്ങളിൽ ആശുപത്രികളിലെത്തിച്ചാണ് വിതരണം. മൂന്നുവർഷമായി നോമ്പുതുറക്കുള്ള വിഭവങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് പേർക്കാണ് പ്രയോജനപ്പെടുന്നത്. ഇഫ്താറിന്‍റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം. മനോജ് നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഡോ. വി. മിഥുൻ, ബ്ലോക്ക് പ്രസിഡന്‍റ്​ ഷിജി, സജീർ മുക്കുന്നം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.